Hero Image

കുഞ്ഞിന്റെ ചര്മ്മമാണ് കാര്യമാക്കാതിരിക്കരുത്, ശ്രദ്ധിക്കണം ഈ കാര്യങ്ങള്

വളരെ സെന്‍സിറ്റീവായ മൃദുവായ ചര്‍മ്മങ്ങളാണ് കുഞ്ഞുങ്ങളുടേത്. അതിനാല്‍ തന്നെ ചര്‍മ്മത്തിന് വേണ്ട സംരക്ഷണത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. മാതാപിതാക്കള്‍ എപ്പോഴും കുഞ്ഞിന്റെ ചര്‍മ്മത്തിന് വേണ്ട സംരക്ഷണത്തെ പറ്റി ആകുലതയായിരിക്കും. എന്തെല്ലാം വേണം എന്തെല്ലാം പാടില്ല എന്ന കാര്യത്തില്‍ കൂടുതല്‍ അറിഞ്ഞിരിക്കണം.

കുട്ടികളെ കുളിപ്പിക്കുന്ന വെള്ളം മുതല്‍ ചര്‍മ്മത്തില്‍ പുരട്ടുന്ന ക്രീമുകള്‍ വരെ ഏറെ ശ്രദ്ധ വേണം. ശരിയായ പരിചരണം ചെറുപ്പത്തില്‍ തന്നെ കൊടുത്തില്ലെങ്കില്‍ ഭാവിയില്‍ അത് പല കുഴപ്പങ്ങള്‍ക്കും കാരണമാകും. എങ്ങനെയൊക്കെ കുഞ്ഞുങ്ങളുടെ ചര്‍മം സംരക്ഷിക്കാമെന്ന് പരിശോധിക്കാം.

വെള്ളത്തില്‍ വേണം ശ്രദ്ധ:

കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തിന്റെ ചൂടും തണുപ്പും പ്രത്യേകം ശ്രദ്ധിക്കണം. ചൂട് കൂടിയ വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മം കൂടുതല്‍ വരണ്ടതാകാന്‍ കാരണമാകും. എന്നാല്‍ മിതമായ ചൂടു വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മത്തില്‍ ആഴത്തില്‍ അടിഞ്ഞിട്ടുള്ള അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

എണ്ണ തേക്കുമ്പോള്‍:

കുഞ്ഞുങ്ങള്‍ക്ക് നന്നായി എണ്ണ തേപ്പിച്ച് തന്നെ വേണം കുളിപ്പിക്കാന്‍. വെളിച്ചെണ്ണയാണ് ഇതിന് ഏറ്റവും ഉചിതം. ഇതിനായി വെളിച്ചെണ്ണ ചെറിയ രീതിയില്‍ ചൂടാക്കി കുഞ്ഞിനെ മസ്സാജ് ചെയ്യുക. ഇത് കുഞ്ഞിന്റെ പേശികള്‍ക്ക് ബലം നല്‍കുന്നു. എല്ലാം ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് കുഞ്ഞിന്റെ ചര്‍മത്തിനു തിളക്കം നല്‍കും.

തേച്ചുരച്ച് കുളിപ്പിക്കാമോ?:

കുട്ടികള്‍ക്ക് സ്ക്രബ്ബ് ഉപയോഗിക്കാമോ എന്ന സംശയം ഉണ്ടാവും. എന്നാല്‍ പ്രകൃതിദത്തമായി നമ്മള്‍ തന്നെ ഉണ്ടാക്കുന്ന സ്ക്രബ്ബര്‍ കുട്ടികളുടെ ചര്‍മത്തില്‍ ഉപയോഗിക്കാം. അതിനായി വെളുത്ത കടലപ്പൊടിയും അല്‍പം റോസ് വാട്ടറും അല്‍പം പാലും കൂടി മിക്സ് ചെയ്യാം. ഇത് തേച്ച് കുട്ടികളെ കുളിപ്പിക്കുന്നത് അവരുടെ ചര്‍മ്മത്തിന് നല്ല നിറം നല്‍കും. ഇത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചെയ്താലും മതി. കുട്ടികളുടെ ശരീരത്തിലെ അഴുക്ക് കളയാനും ഇത് നല്ലതാണ്. ഒരു വയസ് കഴിഞ്ഞ കുട്ടികളില്‍ മാത്രം ഇവ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

സോപ്പ് ഉപയോഗിക്കരുത്:

കുട്ടികളുടെ ചര്‍മത്തില്‍ ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ അതിനു പകരമായി നിങ്ങള്‍ക്ക് പാലോ റോസ് വാട്ടറോ ഉപയോഗിക്കാം. സോപ്പ് ഉപയോഗിച്ചാല്‍ അത് ചര്‍മത്തെ കൂടുതല്‍ ഡ്രൈ ആക്കുന്നതിനും ചര്‍മം കൊഴിഞ്ഞ് പോകാനും കാരണമാകും. മാത്രമല്ല കെമിക്കലുകള്‍ കൂടുതല്‍ ആയതിനാല്‍ അത് കുട്ടികളുടെ ചര്‍മത്തിന് ദോഷം ചെയ്യും.

വൈറ്റമിന്‍ ഡി അത്യാവശ്യം:

6 മാസം വരെയെങ്കിലും കുട്ടികള്‍ക്ക് ദിവസവും സൂര്യപ്രകാശം കാണിക്കണം. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം പലപ്പോഴും ചര്‍മത്തിന്റെ നിറം കുറയ്ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞിനെ ചെറിയ തോതില്‍ സൂര്യപ്രകാശം കൊള്ളിയ്ക്കുന്നത് വളരെ നല്ലതാണ്.

READ ON APP